ഡൽഹി: രാജ്യത്തുടനീളം 21 പേരില്‍ കോവിഡ്19 ജെഎന്‍ 1 വകഭേദം സ്ഥിരീകരിച്ചു. ഗോവ, കേരളം, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് പുതിയ കൊറോണ വൈറസ് വകഭേദത്തിന്റെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗോവയില്‍ ഇതുവരെ 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തിലും മഹാരാഷ്ട്രയിലും ഓരോരുത്തര്‍ക്ക് വീതം വൈറസ് ബാധ കണ്ടെത്തി. ഒമിക്രോണ്‍ പരമ്പരയുടെ പിന്‍ഗാമിയായി കരുതുന്ന ജെഎന്‍1 കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഏറ്റവും വേഗത്തില്‍ പടരുന്ന വൈറസായി മാറിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, പരിഭ്രാന്തരാകേണ്ടതില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ പറഞ്ഞു. ഇന്ത്യയിലെ ശാസ്ത്രലോകം പുതിയ വകഭേദത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. എന്നാലും, സംസ്ഥാനങ്ങള്‍ കോവിഡ് തയ്യാറെടുപ്പുകള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യമാണെന്നും പരിശോധനകള്‍ വേഗത്തിലാക്കണമെന്നും വികെ പോള്‍ ആവശ്യപ്പെട്ടു.
നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവമോര്‍ച്ച നേതാവിനെ ദുരൂഹസാഹചര്യത്തില്‍ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി, ദേഹമാകെ മുറിവുകള്‍
ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജില്ല തിരിച്ച് പകര്‍ച്ചവ്യാധി പോലുള്ള അസുഖങ്ങളും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നിരന്തരം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിര്‍ദ്ദേശം നൽകി. ഇന്റഗ്രേറ്റഡ് ഇന്‍ഫോര്‍മേഷന്‍ പ്ലാറ്റ്‌ഫോമില്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും ശ്വാസകോശ ശുചിത്വം പാലിക്കുന്നതിലൂടെ രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ നടപടികളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്നും കേന്ദ്രസർക്കാരിന്റെ നിർദേശത്തിൽ പറയുന്നു.
Post Your Comments