തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നു റിപ്പോർട്ട്. മന്ത്രിമാരായി കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ മാസം 29ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഡിസംബര്‍ 24ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും സൂചന.
പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇടതുമുന്നണിയിലെ രണ്ട് ഘടകകക്ഷികള്‍ മന്ത്രി പദവി മറ്റ് രണ്ട് ഘടകകക്ഷികള്‍ക്ക് കൈമാറണമെന്ന് ആദ്യം മുതൽ തന്നെ ധാരണയുണ്ടായിരുന്നു.
READ ALSO: രഹസ്യബന്ധം അറിഞ്ഞ ഭർതൃ പിതാവിനെ മരുമകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി കുളത്തില്‍ തള്ളി
മറ്റുമന്ത്രിമാരുടെ ചുമതലകള്‍ മാറുന്നതിനനുസരിച്ച് വകുപ്പുമാറ്റം ഉണ്ടാകില്ലെന്നാണ് സൂചന. പകരം നിലവിലെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജി സമര്‍പ്പിക്കും. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പളളിക്ക് തുറമുഖ വകുപ്പും ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments