
നാട്ടുമരുന്നുകൾ ഒരു തലമുറയുടെ വൈദ്യമായിരുന്നു. മുറിവുകൾക്കും വേദനകൾക്കും മരുന്നായി തൊടിയിലെ ചെടികൾ പഴയ തലമുറ ഉപയോഗിച്ചിരുന്നു. അതിൽ പ്രധാനിയാണ് കമ്യൂണിസ്റ്റ് പച്ച. നിരവധി ഗുണങ്ങളാണ് ഈ ചെടിയ്ക്കുള്ളത് എന്നറിയാമോ?
ഇല ഞെരടി നീരെടുത്ത് മുറിവുള്ള ഭാഗത്ത് വെച്ചാല്‍ ഏതു മുറിവും വളരെ പെട്ടെന്ന് ഉണങ്ങും. അതുപോലെ ശരീരത്തില്‍ മുറിവോ വീക്കമോ ഉണ്ടായാല്‍ ഇതിന്റെ ഇല പിഴിഞ്ഞെടുക്കുന്ന നീര് പുരട്ടുകയോ ഇലയിട്ട് തിളപ്പിച്ച വെള്ളം ഒഴിക്കുകയോ ചെയ്യുന്നത് നല്ലതാണ്.
READ ALSO: ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു: മന്ത്രി കെ രാജൻ
മുറിവുണ്ടായി പഴുക്കുന്ന സാഹചര്യമുണ്ടായാല്‍ ഇലയരച്ച് തുല്യ അളവില്‍ വെളിച്ചെണ്ണയും ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്.
ശരീരത്തില്‍ അമിതമായി അടിഞ്ഞ് കൂടുന്ന യൂറിക് ആസിഡിനെ നീക്കം ചെയ്യുന്നതിനും കമ്യൂണിസ്റ്റ് പച്ച സഹായിക്കും. ഇതിന്റെ വെള്ളം കുടിക്കുന്നതും അരച്ച് നീരെടുത്ത് വീക്കമുള്ളയിടത്ത് വെയ്‌ക്കുന്നതും നല്ലതാണ്. വയറ്റിലെ ആസിഡ് തോത് ആല്‍ക്കലൈനാക്കി പിഎച്ച് തോത് നിലനിര്‍ത്താൻ കമ്യൂണിസ്റ്റ് പച്ചയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം സഹായിക്കുന്നു.
പ്രമേഹ രോഗികള്‍ കമ്യൂണിസ്റ്റ് പച്ച ഇട്ടു തിളപ്പിച്ച വെള്ളം, ചായ എന്നിവ കുടിക്കുന്നത് ഇൻസുലിൻ പ്രവര്‍ത്തനം കൃത്യമാക്കാൻ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് കുറയ്‌ക്കാൻ ഇതുവഴി സാധിക്കും.
Post Your Comments