
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെയുള്ള സസ്പെന്‍ഷന്‍ നടപടി തുടരുന്നു. ഇന്ന് എംപിമാരായ എ.എം ആരിഫിനെയും തോമസ് ചാഴിക്കാടനെയും ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതോടെ സസ്പെന്റ് ചെയ്യപ്പെട്ട അംഗങ്ങളുടെ ആകെ എണ്ണം 143 ആയി. ഭൂരിഭാഗം അംഗങ്ങളും പുറത്താകുന്ന നടപടിക്കെതിരെ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായി തുടരുകയാണ്.
Read Also: കൊച്ചി വൈഗ കൊലക്കേസില്‍ പ്രതി അച്ഛന്‍ മാത്രം: വിധി ഈ മാസം 27ന്
പാര്‍ലമെന്റില്‍ എംപിമാര്‍ക്കെതിരായ കൂട്ട നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കാട്ടി ‘ഇന്‍ഡ്യ’ രാജ്യ വ്യാപക പ്രതിഷേധത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചിരുന്നു. ഡിസംബര്‍ 22ന് വന്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. പാര്‍ലമെന്റ് ആക്രമണത്തില്‍ പ്രധാനമന്ത്രിയോ അല്ലെങ്കില്‍ ആഭ്യന്തര മന്ത്രിയോ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാണ് മുന്നണിയുടെ ആവശ്യം.
Post Your Comments