Latest NewsKeralaNews

സ്പെഷ്യൽ ഡ്രൈവ്: വാറ്റ് ചാരായവുമായി സ്ത്രീ അറസ്റ്റിൽ

തിരുവനന്തപുരം: സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി, കായംകുളം എക്‌സൈസ് സംഘം, പുതുപ്പള്ളി – പ്രയാർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 1 ലിറ്റർ ചാരായവുമായി ധന്യ എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. തുടർന്ന് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, കരുനാഗപ്പള്ളി ക്ലാപ്പന വില്ലേജിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 4 ലിറ്റർ ചാരായവും, 440 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും കൂടി കണ്ടെടുത്തു.

Read Also: ഗവര്‍ണര്‍ കേരളത്തിലെവിടെയെങ്കിലും മത്സരിച്ചാല്‍ ഹല്‍വ തന്ന കൈകൊണ്ട് തന്നെ ജനങ്ങള്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തും

ഇവരുടെ ഭർത്താവ് ഗൾഫിലാണ്. ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് ചാരായം വാറ്റി വിൽക്കുന്നതിനായാണ് ഇവർ വീട്ടിൽ വലിയ അളവിൽ വാഷ് തയ്യാറാക്കി സൂക്ഷിച്ചിരുന്നത്. ഇതിനായി ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നുള്ളത് അന്വേഷിച്ചു വരുന്നു.

പ്രിവന്റീവ് ഓഫീസർ സുനിൽ കുമാർ സിയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ബിനു എം സി, സിവിൽ എക്‌സൈസ് ഓഫീസർ ദീപു ജി, പ്രവീൺ എം, രാഹുൽ കൃഷ്ണൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീജ എസ് പി, എക്‌സൈസ് ഡ്രൈവർ ഭാഗ്യനാഥ് പി എന്നിവർ ഉണ്ടായിരുന്നു.

Read Also: തെലുങ്ക് ബിഗ്ബോസില്‍ ‘സാധാരണക്കാരൻ’ വിജയിച്ചു: പിന്നാലെ ആരാധകരുടെ കലാപം, 6 ബസ് തകര്‍ത്തു! കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button