KeralaLatest News

‘ഗവർണർക്കെതിരെയുള്ള സമരത്തിൽ കോൺഗ്രസ് പങ്ക് ചേരില്ല, കൂടുതൽ എതിർക്കേണ്ടത് സർക്കാരിനെ’: ചെന്നിത്തല

തിരുവനന്തപുരം : ഗവർണറേക്കാൾ കൂടുതൽ എതിർക്കപ്പെടേണ്ടത് പിണറായി സർക്കാരെന്ന് കോൺഗ്രസ് എംഎൽഎയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ്‌ ചെന്നിത്തല. എൽഡിഎഫിനെ വിശ്വസിച്ച് ഗവർണർക്കെതിരെയുള്ള സമരത്തിൽ കോൺഗ്രസ്‌ പങ്ക് ചേരാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് ഇപ്പോൾ കേരളത്തിലുളളത്.  പൌരത്വ ഭേദഗതി സമയത്ത് ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം സഭയിൽ അവതരിപ്പിച്ചത് ഞാനായിരുന്നു. അന്ന് എതിർത്തത് ഇന്നത്തെ മുഖ്യമന്ത്രിയാണ്. ഗവർണറേക്കാൾ എതിർക്കപ്പെടേണ്ടത് ഗവൺമെന്റാണ്.

കാവി വത്ക്കരണത്തെയും ചുവപ്പ് വൽക്കണത്തെയും ഞങ്ങൾ എതിർക്കുന്നു. സർവകലാശാലയിൽ സ്വന്തം ആളെ കയറ്റാനാണ് സിപിഎമ്മും ശ്രമിക്കുന്നത്.’ നവ കേരള സദസിനെതിരെ ഒരു സമരവും ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button