Latest NewsKeralaNews

ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തവരെ ജനം ബഹിഷ്‌കരിച്ചു: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: നവകേരള സദസ്സ് ബഹിഷ്‌കരിക്കാൻ ആഹ്വാനംചെയ്തവരെ കേരളജനത ബഹിഷ്‌കരിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. എച്ച് ആൻഡ് ജെ മാൾ ഗ്രൗണ്ടിൽ കരുനാഗപ്പള്ളി മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ആകെപുരോഗതിയാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു.

ഏഴര വർഷം കൊണ്ട് സമഗ്രമേഖലയിലും വികസനം സാധ്യമാക്കി. കോവളം മുതൽ ബേക്കൽ വരെയുള്ള ദേശീയ ജലപാത നിർമാണ നടപടികൾ പുരോഗമിക്കുകയാണ്. അതിവേഗമാണ് ദേശീയപാത വികസനം പുരോഗമിക്കുന്നത്. ഗെയിൽ പൈപ്പ്ലൈൻ, ഇടമൺ- കൊച്ചി ഹൈവേ ഇവയെല്ലാം സർക്കാരിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളാണെന്നും മന്ത്രി പറഞ്ഞു.

Read Also: സാധാരണക്കാർക്കായുള്ള വികസനനയമാണ് സർക്കാരിന്റേത്: മന്ത്രി ജി ആർ അനിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button