Latest NewsKerala

നവകേരള സദസ്സിൽ മുഖ്യമന്ത്രി പ്രസം​ഗിക്കവെ വേദിക്ക് അരികിലെത്തി പ്രതിഷേധം, യുവാവിനെ മർദ്ദിച്ച് ഡിവൈഎഫ്ഐക്കാർ

കൊല്ലം: നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നിടെ വേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ച് യുവാവ്. കനത്ത പൊലീസ് സുരക്ഷ ഭേദിച്ച് ബാരിക്കേഡ് മറികടന്നാണ് ഇയാൾ മുഖ്യമന്ത്രിയുടെ വേദിയ്ക്കരികിൽ എത്തിയത്. കൊല്ലം ജില്ലയിലെ പുനലൂർ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിലാണ് യുവാവിന്റെ പ്രതിഷേധം. പുനലൂർ നരിക്കൽ സ്വദേശി ഹരിലാൽ ആണ് മുഖ്യമന്ത്രി പ്രസം​ഗിക്കവെ പ്രതിഷേധിച്ചത്.

‘ഈ പരിപാടി (നവകേരള സദസ്സ്) ഏതെങ്കിലും മുന്നണികൾക്ക് എതിരല്ല. ഈ പരിപാടി ഏതെങ്കിലും മുന്നണികൾക്ക് അനുകൂലമോ അല്ല. നാടിനു വേണ്ടിയാണ്. ഈ പരിപാടി ജനങ്ങൾക്ക് വേണ്ടിയാണ്. നമ്മുടെ ഭാവിക്ക് വേണ്ടിയാണ്…’ എന്നു മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴാണ് ‘അല്ല… അല്ല…’ എന്നു ഉറക്കെ വിളിച്ച് പുനലൂർ നരിക്കൽ സ്വദേശി ഹരിലാൽ വേദിക്ക് അരികിൽ എത്തിയത്.

പെട്ടെന്നു തന്നെ പൊലീസ് എത്തി ഇയാളെ പിടികൂടി പരിപാടി നടന്ന വേദിയുടെ പിൻഭാഗത്തേക്കു കൊണ്ടുപോയി. ഇവിടെ വച്ച്, ഡിവൈഎഫ്ഐ വൊളന്റിയർമാർ ഹരിലാലിനെ മർദിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇയാളെ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം വിട്ടയച്ചു. ഇയാൾ നേരത്തേ ചില കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button