കൊല്ലം: ഓരോ സാധാരണക്കാരുടെയും ക്ഷേമം മുൻനിർത്തിയുള്ള വികസനനയമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. കെ എം എം എൽ മൈതാനിയിൽ ചവറ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. അടിസ്ഥാന ആവശ്യമായ ഭക്ഷണം, പാർപ്പിടം, ഭൂമി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കുകയുമാണെന്ന് മന്ത്രി പറഞ്ഞു.
Read Also: 30 കോടി രൂപയുടെ തട്ടിപ്പ്: ഷാരൂഖ് ഖാന്റെ ഭാര്യയ്ക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ്
2016 മുതൽ ഇതുവരെ മൂന്നര ലക്ഷത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്തു. കുറഞ്ഞ നിരക്കിൽ ഭക്ഷ്യസാധനങ്ങൾ പൊതുവിതരണ ശൃംഖലകളിലൂടെ എത്തിക്കാനായി. ഓണം, ക്രിസ്മസ് തുടങ്ങിയ ഉത്സവനാളുകളിൽ കുറഞ്ഞനിരക്കിൽ ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാൻ പ്രത്യേകചന്തകൾ സജ്ജീകരിച്ചു വരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശപ്പുരഹിത സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് കേരളം. അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കുന്നതിന് വിവിധക്ഷേമ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. അർഹതപ്പെട്ട എല്ലാവർക്കും മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കി. സർക്കാരിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും എതിരെ നിൽക്കുന്ന എല്ലാ ശക്തികളെയും ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ ജനം ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also: പ്രളയം: കേന്ദ്ര സഹായം തേടി പ്രധാനമന്ത്രിയെ സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി
Post Your Comments