Latest NewsKeralaNews

സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസനം: വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളിൽ സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ ഏഴര വർഷത്തിൽ കേരളത്തിലുണ്ടായതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പത്തനാപുരം ജനസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also:  ലോക രാജ്യങ്ങളുമായി കിടപിടിക്കുന്ന സംസ്ഥാനമാണ് കേരളം: മന്ത്രി പി രാജീവ്

ദേശീയപാത, തീരദേശ ഹൈവേ, ഹൈടെക് ക്ലാസ് മുറികൾ, അത്യാധുനിക സംവിധാനങ്ങളോടെ ആശുപത്രികൾ എന്നിങ്ങനെ സർവമേഖലകളിലും വികസനം വന്നെത്തി. പത്താനാപുരം മണ്ഡലത്തിൽ മാത്രം പൊതുവിദ്യാഭ്യാസ മേഖലയിൽ 5000 കോടി രൂപയുടെ വികസനമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ക്ലാസ് മുറികൾ ഹൈടെക്കായി. പരിസ്ഥിതി, മാലിന്യ സംസ്‌കരണം, ലൈംഗീക വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുത്തി പാഠ്യപദ്ധതി കാലാനുസൃതമായി പുതുക്കി, സ്‌കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പേ പാഠപുസ്തക വിതരണം നടത്തി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിൽ പുതിയ പാഠപുസ്തകം 2024 ജൂണിൽ എത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ ഏഴര വർഷത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ലോവർ പ്രൈമറി വിഭാഗത്തിൽ 11,407 നിയമനം നടന്നു. യു.പി വിഭാഗത്തിൽ 7676, ഹൈസ്‌കൂൾ 6329, ഹയർസെക്കൻഡറിയിൽ 2355 എന്നിങ്ങനെയും. 28,124 അധ്യാപക നിയമനങ്ങളാണ്.പി എസ് സി വഴി രണ്ട് ലക്ഷം നിയമനങ്ങളാണ് നടന്നത്. 3.75 ലക്ഷം പട്ടയം വിതരണം ചെയ്തു. ക്ഷേമ പെൻഷൻ പ്രതിമാസം 1600 രൂപയാക്കി. ഭവനരഹിതരില്ലാത്ത ഭൂരഹിതർ ഇല്ലാത്ത, അതിദരിദ്രരില്ലാത്ത നവകേരളം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലും പുരുഷൻമാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്ക്: സർവേ

shortlink

Related Articles

Post Your Comments

Related Articles


Back to top button