Latest NewsKeralaNews

ലോക രാജ്യങ്ങളുമായി കിടപിടിക്കുന്ന സംസ്ഥാനമാണ് കേരളം: മന്ത്രി പി രാജീവ്

തിരുവനന്തപുരം: മാനവ വികസന സൂചികയിൽ ലോക രാജ്യങ്ങളുമായി കിടപിടിക്കുന്ന സംസ്ഥാനമാണ് ഇപ്പോൾ കേരളം എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പത്താനാപുരം ജനസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കാത്തിരിപ്പുകൾക്കൊടുവിൽ ‘ഗ്രോക്’ ഇന്ത്യയിലുമെത്തി! സവിശേഷതകൾ ഇങ്ങനെ

അത്യാധുനിക ആരോഗ്യപരിപാലന സംവിധാനങ്ങൾ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇന്ത്യയിലാദ്യമായി അവയവമാറ്റ ശാസ്ത്രക്രിയ നടന്നത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക്, ഡാറ്റാ അനാലിസിസ്, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് എന്നിവയുടേയും തുടക്കം ഇവിടെ നിന്നാണെന്നും മന്ത്രി പറഞ്ഞു.

ഇന്റർനെറ്റ് അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചു. ഒരു ലക്ഷം സംരഭകർ എന്ന വികസന ലക്ഷ്യം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. ലോകോത്തര ഐ ടി കമ്പനികൾ ഇവിടേക്കെത്തി. ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് അപ്പ് സംവിധാനവും കേരളത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കോവിഡ് കേസുകൾ വർധിക്കുന്നു: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button