Latest NewsNewsIndiaTechnology

ബഹിരാകാശ ഗവേഷണ മേഖല കയ്യടക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്തുന്നു, സുപ്രധാന നീക്കവുമായി ഐഎസ്ആർഒ

എഐ അധിഷ്ഠിത ഗവേഷണ മേഖലയിൽ ശ്രദ്ധ പതിപ്പിക്കാനാണ് ഐഎസ്ആർഒയുടെ തീരുമാനം

ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ മേഖലയിലും കയ്യൊപ്പ് പതിപ്പിക്കാനൊരുങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ). എഐ അധിഷ്ഠിത ഗവേഷണ മേഖലയിൽ ശ്രദ്ധ പതിപ്പിക്കാനാണ് ഐഎസ്ആർഒയുടെ തീരുമാനം. ഇതിനായി പ്രത്യേക പരീക്ഷണശാലകൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് എഐ അധിഷ്ഠിത പരീക്ഷണങ്ങൾക്ക് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി ശാസ്ത്രജ്ഞർക്ക് വിവിധ മേഖലകളിൽ സെമിനാറുകളും, ശിൽപ്പശാലകളും ആരംഭിച്ചിട്ടുണ്ട്.

മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ജിഎക്സ് പരീക്ഷണത്തിലെ വ്യോമമിത്ര, എഐ സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുക. അതേസമയം, റോക്കറ്റ്, സ്പേസ് ക്രാഫ്റ്റ് എന്നിവയുടെ സഞ്ചാരപഥം നിർണയിക്കൽ, സ്വയം നിയന്ത്രണം, പോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടെയും സ്ഥിരത പരിശോധന, റിസോഴ്സ് മാപ്പിംഗ്, കാലാവസ്ഥ-പ്രകൃതി ദുരന്ത പ്രവചനം, ബഹിരാകാശ ഗവേഷണത്തിന് ആവശ്യമായ റോബോട്ടിക് സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലാണ് ഗവേഷണങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

Also Read: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹത്തിനെത്തിയത് രണ്ട് ​ഗവർണർമാർ ഉൾപ്പെടെ പ്രമുഖരുടെ വൻ നിര

shortlink

Related Articles

Post Your Comments

Related Articles


Back to top button