ബംഗളൂരു: അയല്‍ സംസ്ഥാനമായ കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരൻമാൻ മാസ്ക് ധരിക്കണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.
കേരളത്തിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏതുസാഹചര്യം വന്നാലും നേരിടാനുള്ള തയാറെടുപ്പിലാണ് സംസ്ഥാനമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തോട് അടുത്തുകിടക്കുന്ന ആശുപത്രികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒമിക്രോണ്‍ വകഭേദമായ ജെ.എൻ.1 കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
Post Your Comments