KeralaLatest NewsNews

ക്രിസ്തുമസ്-ന്യൂയർ ഫെയറുമായി സപ്ലൈകോ, ഇക്കുറി 7 ജില്ലകളിൽ മാത്രം

ഡിസംബർ 21 മുതൽ 30 വരെയാണ് ഫെയർ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ്-ന്യൂയർ ഫെയർ നടത്താനൊരുങ്ങി സപ്ലൈകോ. സപ്ലൈകോയ്ക്ക് അരിയും പലവ്യഞ്ജനവും നൽകാമെന്ന് ചില വിതരണക്കാർ ഉറപ്പ് നൽകിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം 20-ലധികം വിതരണക്കാരുമായി മന്ത്രി ജി.ആർ അനിൽ ചർച്ചകൾ നടത്തിയിരുന്നു. ഇക്കുറി 7 ജില്ലകളിൽ മാത്രമാണ് ഫെയറുകൾ നടക്കുക.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഫെയറുകൾ ഉണ്ടാവുക. ഡിസംബർ 21 മുതൽ 30 വരെയാണ് ഫെയർ. ഫെയറുകളിൽ സബ്സിഡി വില തുടരുന്നതാണ്. അടുത്ത ഫെയറിന് മുൻപായി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനമായിട്ടുണ്ട്. അതേസമയം, വില ഏറ്റവും കൂടുതൽ ഉള്ള മുളക് ഉൾപ്പെടെയുള്ള ഇനങ്ങളുടെ അളവ് കുറച്ചായിരിക്കും വിൽക്കുക. ഓണത്തോടനുബന്ധിച്ച് നടന്ന ഫെയറിൽ ഒരു കിലോ മുളകിന് പകരം 250 ഗ്രാം മാത്രമാണ് നൽകിയത്.

Also Read: മദ്യവില്‍പ്പന നടത്തുന്നുവെന്ന് പൊലീസില്‍ പരാതി നല്‍കി: യുവാവിന് നേരെ വധശ്രമം, പ്രതി അറസ്റ്റില്‍

ഇതുവരെയുള്ള വിതരണക്കാർക്ക് കോടികളുടെ കുടിശ്ശികയാണ് സപ്ലൈകോ നൽകാനുള്ളത്. ഇതിനെ തുടർന്നാണ് വിതരണക്കാർ സാധനങ്ങൾ എത്തിക്കുന്നത് നിർത്തിവെച്ചത്. 500-ലേറെ വിതരണ കമ്പനികൾക്ക് മെയ് മുതലുള്ള മൊത്തം കുടിശ്ശിക 800 കോടിയാണ്. മുൻകാലങ്ങളിൽ പ്രതിദിനം 10 കോടി വരെ വിറ്റുവരവുള്ള സ്ഥാപനമായിരുന്നു സപ്ലൈകോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button