കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഎം രംഗത്ത്. മിഠായിത്തെരുവിൽ എഴുപതുകാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന്റെ ഉത്തരവാദി ഗവർണർ ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ ചേവായൂർ സ്വദേശി അശോകൻ അടിയോടിയാണ് മരിച്ചത്. ഗവർണർ മിഠായിത്തെരുവിൽ എത്തിയതു നിമിത്തമുണ്ടായ അപ്രതീക്ഷിത ജനത്തിരക്കും ഗതാഗത തടസവും നിമിത്തം ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് അശോകൻ അടിയോടിയുടെ മരണകാരണമെന്ന് സിപിഎം പറഞ്ഞു.
തിങ്കളാഴ്‌ച ഉച്ചയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മിഠായിത്തെരുവിലൂടെ ഇറങ്ങി നടന്നത്. ഇതിനു തൊട്ടുമുൻപാണ് അശോകൻ കുഴഞ്ഞുവീണത്. ഗവർണർ എത്തുന്നതിന് അഞ്ചു മിനിറ്റു മുൻപായിരുന്നു സംഭവം. എൽഐസി ബസ് സ്റ്റോപ്പിൽ നിൽക്കുന്നതിനിടെയാണ് അശോകൻ കുഴഞ്ഞുവീണത്.
ഗവർണറുടെ അപ്രതീക്ഷിതമായുള്ള മിഠായിത്തെരുവു സന്ദർശനം നിമിത്തമുണ്ടായ ഗതാഗത തടസത്താൽ അശോകനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാൽ, കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ വൈകിയിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Post Your Comments