സൂറത്ത്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ സൂറത്ത് ഡയമണ്ട് ബോഴ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 3,500 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തിന് 67 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. ഏകദേശം 4,500 ഡയമണ്ട് ട്രേഡിംഗ് ഓഫീസുകള്‍ സ്ഥാപിക്കാനുള്ള ശേഷിയാണ് കെട്ടിടത്തിനുള്ളത്.
35.54 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിന് ഒമ്പത് ഗ്രൗണ്ട് ടവറുകളും 15 നിലകളും ഉണ്ട്. നേരത്തെ, ഡയമണ്ട് റിസര്‍ച്ച് ആന്‍ഡ് മെര്‍ക്കന്റൈല്‍ സിറ്റിയുടെ ഭാഗമായ ഈ കെട്ടിടത്തെ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അംഗീകരിച്ചിരുന്നു.
ക്രോം ബ്രൗസറിൽ തേഡ് പാർട്ടി കുക്കീസിന് പൂട്ടുവീഴുന്നു! പുതിയ നീക്കവുമായി ഗൂഗിൾ
സൂറത്ത് ഡയമണ്ട് ബോഴ്സ് അന്താരാഷ്ട്ര ഡയമണ്ട്, ലോകത്തിലെ ഏറ്റവും വലുതും ജ്വല്ലറി ബിസിനസിന്റെ ആധുനികവുമായ കേന്ദ്രമായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഈ കെട്ടിടം വജ്രങ്ങളുടെയും ആഭരണങ്ങളുടെയും വ്യാപാരത്തിനുള്ള ആഗോള കേന്ദ്രമാണ്. ഇറക്കുമതിക്കും കയറ്റുമതിക്കും അത്യാധുനിക കസ്റ്റംസ് ക്ലിയറന്‍സ് ഹൗസ്, റീട്ടെയില്‍ ജ്വല്ലറി ബിസിനസ്സിനായി ഒരു ജ്വല്ലറി മാള്‍, അന്താരാഷ്ട്ര ബാങ്കിംഗ്, സുരക്ഷിത നിലവറകള്‍ എന്നിവയ്ക്കുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
2015 ഫെബ്രുവരിയിലാണ് സൂറത്ത് ഡയമണ്ട് ബോഴ്സിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 300 ചതുരശ്ര അടി മുതല്‍ 1 ലക്ഷം ചതുരശ്ര അടി വരെയുള്ള ഓഫീസ് മുറികളാണ് കെട്ടിടത്തിലുള്ളത്. ഒമ്പത് ചതുരാകൃതിയിലുള്ള ടവറുകള്‍ ബന്ധിപ്പിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ ഈ കെട്ടിടത്തിന് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ പ്ലാറ്റിനം റാങ്കിംഗ് ലഭിച്ചിരുന്നു.
Post Your Comments