കൗമാരക്കാർക്കിടയിലെ അമിത സോഷ്യൽ മീഡിയ ഉപയോഗം തടയാൻ പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി യുകെ ഭരണകൂടം. 16 വയസ്സിന് താഴെയുള്ള കൗമാരക്കാരെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമത്തിന് രൂപം നൽകുന്നത്. ഈ പ്രായപരിധിയിൽ ഉൾപ്പെടുന്നവർക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം പൂർണ്ണമായും നിരോധിക്കാനും സർക്കാർ സർക്കാർ പദ്ധതിയിടുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയെന്നും, അവയുടെ അപകടസാധ്യതകൾ എന്തെല്ലാമാണെന്നും കണ്ടെത്തുന്നതിനായുള്ള കൂടിയാലോചനകൾക്ക് അടുത്ത വർഷം മുതൽ തുടക്കമിടുന്നതാണ്.
അമിത സോഷ്യൽ മീഡിയ ഉപയോഗത്തെ തുടർന്ന് കൗമാരക്കാർക്കിടയിലുള്ള ആത്മഹത്യാ പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് യുകെ ഭരണകൂടം നീങ്ങിയത്. സോഷ്യൽ മീഡിയകൾക്ക് അടിമകളാകുന്നത് കുട്ടികളുടെ മാനസിക വളർച്ചയെയും, സാമൂഹിക ജീവിതത്തെയും പ്രതികൂലമായാണ് ബാധിക്കുന്നത്. കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിരോധനം ഏർപ്പെടുന്നതിനോടൊപ്പം, മാതാപിതാക്കൾക്ക് ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തുന്നതും പരിഗണനയിലുണ്ട്.
അടുത്തിടെ ഫേസ്ബുക്ക്, മെസഞ്ചർ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ മെസേജുകൾ എൻക്രിപ്റ്റഡാക്കിയിട്ടുള്ള ഫീച്ചറിന് തുടക്കമിട്ടിട്ടുണ്ട്. ഇത് കുട്ടികളുടെ സുരക്ഷയെ വലിയ രീതിയിൽ ബാധിക്കുന്നതാണ്. എന്‍ക്രിപ്റ്റഡ് സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ വഴി രണ്ട് പേര്‍ എന്തെല്ലാമാണ് സംവദിക്കുന്നത് എന്നറിയാന്‍ സാധിക്കില്ല. ഇത് കുട്ടികളെ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കാമെന്ന സാഹചര്യമുണ്ട്.
Post Your Comments