Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ നിരക്കുകൾ

ആഗോളതലത്തിൽ സ്വർണവില നിർണായക നിലവാരമായ 2,000 ഡോളർ തുടർച്ചയായി മറികടന്നിട്ടുണ്ട്

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,840 രൂപയും, ഗ്രാമിന് 5,730 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 360 രൂപയും, ഗ്രാമിന് 45 രൂപയും കുറഞ്ഞിരുന്നു. അന്താരാഷ്ട്ര തലത്തിൽ സ്വർണ വ്യാപാരം, ഇടിവിലാണ് വാരാന്ത്യത്തിൽ ക്ലോസ് ചെയ്തിരിക്കുന്നത്.

ഡിസംബർ 13-ന് ഒരു പവൻ സ്വർണത്തിന് 45,320 രൂപയും, ഗ്രാമിന് 5,665 രൂപയുമായിരുന്നു വില . ഇത് ഈ മാസത്തെ താഴ്ന്ന വിലയാണ്. സ്വർണവില ഡിസംബർ 4ന് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരത്തിലെത്തി. പവന് 47,080 രൂപയും, ഒരു ഗ്രാമിന് 5,885 രൂപയുമായിരുന്നു അന്നത്തെ വില. ആഗോളതലത്തിൽ സ്വർണവില നിർണായക നിലവാരമായ 2,000 ഡോളർ തുടർച്ചയായി മറികടന്നിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വില ഇടിഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 79.70 രൂപയാണ് വില. 8 ഗ്രാമിന് 637.60 രൂപ,10 ഗ്രാമിന് 797 രൂപ,100 ഗ്രാമിന് 7,970 രൂപ, ഒരു കിലോഗ്രാമിന് 79,700 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

Also Read: ധാരാവി പുനർവികസന പദ്ധതി ടെൻഡർ വ്യവസ്ഥകൾ പൂർത്തിയാക്കിയത് മഹാവികാസ് അഘാഡി ഭരണകാലത്ത്: അദാനി ഗ്രൂപ്പിന്റെ വെളിപ്പെടുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button