KeralaLatest NewsNews

തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു, മഴയ്ക്ക് ശമനമില്ല: കാലാവസ്ഥ വിഭാഗം വീണ്ടും മുന്നറിയിപ്പുകള്‍ പുതുക്കി

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയ്ക്ക് ശമനമായില്ല. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നഗര, മലയോരമേഖലകളില്‍ ഭേദപ്പെട്ട മഴ രേഖപ്പെടുത്തി.

Read Also: ക്രോം ബ്രൗസറിൽ തേഡ് പാർട്ടി കുക്കീസിന് പൂട്ടുവീഴുന്നു! പുതിയ നീക്കവുമായി ഗൂഗിൾ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം. കേരളാ തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button