സൂററ്റ്: മാസത്തില്‍ രണ്ട് തവണ മാത്രമേ ഭാര്യ തനിക്കൊപ്പം താമസിക്കുന്നുള്ളൂവെന്നും മറ്റ് ദിവസങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം അവരുടെ വീട്ടിലാണെന്നും പരാതിപ്പെട്ട് യുവാവ്. ഇങ്ങനെ വീട്ടില്‍ വരാതെയും തനിക്കൊപ്പം താമസിക്കാതെയുമിരിക്കുന്നതിലൂടെ ഭാര്യയുടെ കടമകള്‍ നിര്‍വഹിക്കുന്നില്ലെന്നും യുവാവ് കോടതിയില്‍ ബോധിപ്പിച്ച പരാതിയില്‍ പറയുന്നു. സൂററ്റ് സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍.
Read Also: അതിർത്തി വഴി വീണ്ടും മയക്കുമരുന്ന് കടത്ത്: ചൈനീസ് നിർമ്മിത പാക് ഡ്രോണുകൾ കണ്ടെടുത്ത് സുരക്ഷാസേന
എന്നാല്‍,കുടുംബകോടതിയില്‍ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ യുവതി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. മകന്‍ ജനിച്ചതോടെ ഭാര്യ താമസം അവരുടെ സ്വന്തം വീട്ടിലേക്ക് മാറ്റിയെന്നും ഇപ്പോള്‍ ജോലിക്ക് പോകാനുള്ള സൗകര്യം ചൂണ്ടിക്കാട്ടി രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാണ് തന്റെ വീട്ടില്‍ വരുന്നതെന്നും യുവാവ് പറയുന്നു. മകന്റെ ആരോഗ്യം നോക്കാതെ ദിവസവും ജോലിക്ക് പോകുന്നതിലും ദാമ്പത്യജീവിതം നിഷേധിക്കുന്നതിലും തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും ഇയാള്‍ പറയുന്നു. ഹിന്ദു വിവാഹനിയമത്തിലെ ഒന്‍പതാം ചട്ടപ്രകാരം കടമയില്‍ ഭാര്യ വീഴ്ച വരുത്തിയെന്നും അത് തിരുത്തി തനിക്കൊപ്പം സ്ഥിരമായി താമസിക്കാന്‍ കോടതി ഉത്തരവിടണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
എന്നാല്‍ വാദം അടിസ്ഥാനമില്ലാത്തതാണെന്നാണ് യുവതിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ താന്‍ ഭര്‍തൃവീട്ടിലെത്താറുണ്ടെന്നും അതുകൊണ്ട് തന്നെ ഹിന്ദു വിവാഹ നിയമ പ്രകാരം കുറ്റക്കാരിയല്ലെന്നും യുവതി ബോധിപ്പിക്കുന്നു.
Post Your Comments