Latest NewsNewsIndia

അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശം: രാഹുൽ ഗാന്ധിയ്ക്ക് : യുപി കോടതിയുടെ സമൻസ്

ലക്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചുള്ള കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് സമൻസ്. ജനുവരി ആറിന് യുപി കോടതിയിൽ ഹാജരാകണമെന്ന് സമൻസിൽ പറയുന്നു.

കേസിൽ ഡിസംബർ 16ന് ഹാജരാകാൻ രാഹുൽ ​ഗാന്ധിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്ര 2018 ഓഗസ്റ്റ് നാലിന് ഫയൽ ചെയ്ത കേസിലാണ് കോടതി സമൻസ് അയച്ചത്.

ശബരിമലയിൽ വൻ ഭക്തജന പ്രവാഹം: അയ്യനെ തൊഴുത് മടങ്ങിയത് 65,000 പേർ

അതേസമയം, പാർലമെന്റ് സുരക്ഷാ വീഴ്ചയ്ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം മൂലമുള്ള തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് എന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ആരോപിച്ചു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം കാരണം രാജ്യത്തെ പൗരന്മാർക്ക് തൊഴിൽ ലഭിക്കുന്നില്ല. തൊഴിലില്ലായ്മയാണ് സുരക്ഷാ വീഴ്ചയുടെ കാരണം, സുരക്ഷാ ലംഘനം ശരിക്കും സംഭവിച്ചു. പക്ഷേ, എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. മോദിജിയുടെ നയങ്ങൾ കാരണം ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്നില്ല,” രാഹുൽ ഗാന്ധി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button