KeralaLatest NewsNews

അതിദാരിദ്ര്യം ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും: പി രാജീവ്

തിരുവനന്തപുരം: അതിദാരിദ്ര്യം ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പി രാജീവ്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് നവ കേരളത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

Read Also: ‘ഫ്രണ്ട്സ്’ സീരീസ് താരം മാത്യു പെറിയെ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിലെ ബാത്ത് ടബില്‍; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ലോക ജനാധിപത്യ ചരിത്രത്തിലെ ആദ്യ അനുഭവമാണ് നവകേരള സദസ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതിമത ചിന്തകൾക്ക് അതീതമായി സർക്കാർ നടത്തുന്ന ജനങ്ങളുടെ പരിപാടിയാണിത്. ജനങ്ങൾക്ക് ജനപ്രതിനിധികളുമായി സംവദിക്കാൻ ലഭിക്കുന്ന അവസരമാണിത്. വികസിത രാജ്യങ്ങൾക്കൊപ്പമാണ് ഇന്ന് കേരളം. മികച്ച ആരോഗ്യപരിപാലന സംവിധാനങ്ങൾ കേരളത്തിൽ നിലവിലുണ്ട്. ജില്ലാ, താലൂക്ക് ആശുപത്രികളിൽ അത്യാധുനിക നിലവാരത്തിലുള്ള ചികിത്സയാണ് ജനങ്ങൾക്ക് നൽകി വരുന്നത്. അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് മാത്രമായി ഒരു ആരോഗ്യസ്ഥാപനം കോഴിക്കോട് സാധ്യമാക്കും. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, 1300 കോടി ചെലവിൽ യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്ന ഡിജിറ്റൽ സയൻസ് പാർക്ക്, ഡാറ്റാ അനാലിസിസ്, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങി ആധുനിക നിലവാരത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഉന്നത വിദ്യാഭ്യാസമേഖലയും കരുത്താർജിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ലോകോത്തര ഐടി കമ്പനികൾ ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം നിലവിലുള്ള സംസ്ഥാനമാണ് കേരളം. ആലപ്പുഴ വലിയ മാറ്റത്തിനാണ് വിധേയമാകുന്നത്. കയർ മേഖലയെ ആധുനികവൽക്കരിക്കും. പരമ്പരാഗത വ്യവസായ മേഖലകൾ ശക്തിപ്പെടുത്തും. കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയെ പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് ടൂറിസം മേഖലയിൽ സാധ്യമാകുന്നത്. ദേശീയ ജലപാത കോവളം മുതൽ പൊന്നാനി വരെ അടുത്തവർഷം ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ സവിശേഷതകൾക്കനുസരിച്ച് കേരളം വളരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘രാവിലെ ആറരയ്ക്ക് ചായ, ഉച്ചയ്ക്ക് ചോറും മീനും, സുഖമായുള്ള ഉറക്കം’: യൂട്യൂബറുടെ ജയില്‍ റിവ്യൂ വൈറല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button