Latest NewsKeralaIndiaNewsLife StyleHealth & Fitness

ഡയറ്റ് സോഡകൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! കരൾ രോഗം പിന്നാലെയുണ്ട്

സോഡകളില്‍ കാണപ്പെടുന്ന കൃത്രിമ മധുരം അമിതമായി ഉള്ളില്‍ ചെല്ലുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു

ശരീര ഭാരം നിയന്ത്രിക്കാന്‍ പല വഴികൾ നമ്മൾ സ്വീകരിക്കാറുണ്ട്. എന്നാൽ, അതിനായി വിപണിയിലെത്തുന്ന ഡയറ്റ് സോഡകള്‍ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്. ഡയറ്റ് സോഡകളുടെ അമിത ഉപയോഗം കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന പുതിയ പഠനങ്ങള്‍ പുറത്ത്.

read also: രാ​ത്രി കാ​റി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി പ​ണ​മ​ട​ങ്ങി​യ പഴ്സു​മാ​യി ഓ​ടി​: ര​ണ്ടു​പേ​ർ പിടിയിൽ

ഇത്തരം ഉത്പന്നങ്ങളുടെ അമിത ഉപയോഗം ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) വര്‍ദ്ധിപ്പിക്കുകയും മെറ്റബോളിക് ഡിസ്ഫംഗ്ഷന്‍-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവര്‍ ഡിസീസ് (എംഎഎസ്‌എല്‍ഡി) ഉണ്ടാകാന്‍ കാരണമാകുമെന്നാണ് ബിഎംസി പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോര്‍ട്ടിൽ പറയുന്നത്. കൂടാതെ, ഡയറ്റ് സോഡകള്‍ കുടിക്കുന്നത് ഉയര്‍ന്ന ബിഎംഐ, രക്തസമ്മര്‍ദ്ദം എന്നിവയുമായി ബന്ധപ്പെട്ടിരുന്നു. ഡയറ്റ് സോഡകളില്‍ കാണപ്പെടുന്ന കൃത്രിമ മധുരം അമിതമായി ഉള്ളില്‍ ചെല്ലുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button