
ടൊറന്റോ : നൂറിലധികം പേരെ ആത്മഹത്യ ചെയ്യാൻ ‘സഹായിച്ചെന്ന’ കുറ്റംചുമത്തി 57കാരൻ അറസ്റ്റിൽ. കാനഡയിലാണ് അറസ്റ്റില്‍. ഒന്റേറിയോ സ്വദേശിയും ഷെഫുമായ കെന്നത്ത് ലോയാണ് പിടിയിലായത്.
ഓൺലൈൻ സ്റ്റോറിലൂടെ വിഷംവില്പന നടത്തുകയാണ് ഇയാളുടെ ജോലി. നാല്‍പ്പതോളം രാജ്യങ്ങളിലായി നൂറിലധികം പേര്‍ ജീവനൊടുക്കാൻ ഇയാള്‍ കാരണമായെന്ന് പൊലീസ് പറയുന്നു. വിവിധ രാജ്യങ്ങളിലേക്കായി വിഷത്തിന്റെ 1200 പാക്കേജുകള്‍ ഇയാള്‍ അയച്ചു. ഇതില്‍ 160 പാക്കേജുകള്‍ കാനഡയില്‍ തന്നെയാണ് വിറ്റത്.
യു.കെയില്‍ കെന്നത്തില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ 272 പേരില്‍ 88 പേര്‍ ആത്മഹത്യ ചെയ്തെന്ന് യു.കെ നാഷണല്‍ ക്രൈം ഏജൻസി അറിയിച്ചു. എന്നാൽ, കാശ് തന്നു തന്റെ കയ്യിൽ നിന്നും വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ ആളുകള്‍ എന്ത് ചെയ്യുന്നുവെന്ന കാര്യത്തിന് താൻ ഉത്തരവാദിയല്ല എന്നാണ് ഇയാളുടെ വാദം.
Post Your Comments