ചെന്നൈ: തമിഴ്‌നാട്ടിലുടനീളം പുതിയ ജനസമ്പര്‍ക്ക പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. ‘മക്കളുടന്‍ മുതല്‍വര്‍ ‘എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. പദ്ധതി കോയമ്പത്തൂരില്‍ വെച്ച് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.
Read Also: വനം വകുപ്പ് മുൻ ഉദ്യോഗസ്ഥനെ കൊലപാതകം: അസം സ്വദേശി പിടിയിൽ
തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരാതി പരിഹാര യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. 13 വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയില്‍ പങ്കെടുക്കും. ഡിസംബര്‍ 18 മുതല്‍ ജനുവരി 6 വരെയാണ് യോഗങ്ങള്‍ നടത്തുക. ജില്ലകളിലെ മേല്‍നോട്ട ചുമതല മന്ത്രിമാരെയാണ് ഏല്‍പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജില്ലകളില്‍ പരിശോധന നടത്തുന്ന പദ്ധതി ഇപ്പോള്‍ നിലവിലുണ്ട്.
നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാനും ജനങ്ങളുമായി സംവദിക്കാനുമായിട്ടാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത്.
Post Your Comments