കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ മാരിസ്വാമിയുടെയും റാണിയുടെയും മകൾ മുത്തുലക്ഷ്മിയാണ് മരിച്ചത്.
Read Also : ബോളിവുഡ് സിനിമാതാരം ശ്രേയസ് തല്‍പാഡെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണു: ചികിത്സയിൽ
ബുധനാഴ്ച വൈകീട്ട് കൊയിലാണ്ടിയിലാണ് സംഭവം. കാണാതായ മുത്തുലക്ഷ്മിയെ തെരച്ചിലിന് ഒടുവിൽ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുത്തുലക്ഷ്മി ജീവനൊടുക്കുമെന്ന് കൂട്ടുകാർക്ക് സന്ദേശമയച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments