Latest NewsNewsIndia

ലോഡ്ജിൽ വെച്ച് വെബ് സീരീസ് ഓഡിഷൻ, അഭിനയിച്ചത് ഇന്റിമേറ്റ് രംഗം; വീഡിയോ വന്നത് പോൺസൈറ്റിൽ – 4 പേർക്കെതിരെ കേസ്

വെബ് സീരിസിന്‍റെ ഓഡിഷനായി എത്തിയ യുവതിയുടെ രംഗങ്ങൾ പോൺസൈറ്റിൽ. സംഭവത്തിൽ നാല് പേർക്കെതിരെ കേസ്. മുംബൈയ്ക്കടുത്ത് താമസിക്കുന്ന പതിനെട്ടുകാരിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയിൽ പ്രമുഖ നിർമാണക്കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. നടിയാകണമെന്നായിരുന്നു പെൺകുട്ടിയുടെ ആഗ്രഹം. ഹിന്ദി സിനിമയിലും സീരിയലുകളിലും അവസരം അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ഈ നിർമാണ കമ്പനിയുടെ പരസ്യം പെൺകുട്ടി കണ്ടത്.

തുടര്‍ന്ന് ഓഡിഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിക്ക് ഫോണ്‍ കോളും വന്നു. ഇതനുസരിച്ച് ആൺസുഹൃത്തുമൊത്ത് പെൺകുട്ടി അവർ നിർദേശിച്ച സ്ഥലത്തെത്തി. സംവിധായകനും ക്യാമറമാനും, ഒരു അഭിനേതാവും മേക്കപ്പ് ആര്‍ടിസ്റ്റും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു ലോഡ്ജിലേക്കായിയിരുന്നു ഇവർ പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. ഓഡിഷന്‍റെ ഭാഗമായി ഇന്‍റിമേറ്റ് രംഗം ചിത്രീകരിക്കാനുണ്ടെന്നും ഇത് ഓഡിഷന് വേണ്ടി മാത്രമാണെന്നും മറ്റെവിടെയും ഉപയോഗിക്കില്ലെന്നും ഇവർ ഉറപ്പ് നൽകിയിരുന്നു. രംഗം ചിത്രീകരിച്ച ശേഷം, പതിയെ ബന്ധപ്പെടാമെന്ന് പറഞ്ഞായിരുന്നു പെൺകുട്ടിയെ പറഞ്ഞ് വിട്ടത്.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ സുഹൃത്ത് ഇത്തരത്തിലൊരു വീഡിയോ അശ്ലീല സൈറ്റില്‍ വൈറലാണെന്ന കാര്യം പെൺകുട്ടിയെ അറിയിച്ചത്. എന്താണ് സംഭവിച്ചതെന്നറിയാൻ നിർമാണ കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോണെടുത്തില്ല. ചതിയില്‍പ്പെട്ടെന്ന് മനസിലായതോടെ പെണ്‍കുട്ടി അര്‍നല പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button