കൊരട്ടി: പൊലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. മുരിങ്ങൂര്‍ മുളളൻപാറ സ്വദേശി പൂഞ്ഞക്കാരന്‍ വീട്ടില്‍ തങ്കച്ചനെ(48)യാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
Read Also : ശബരിമലയിലെ തിരക്ക്; സജി ചെറിയാൻ കലാപാഹ്വാനത്തിന് ശ്രമം നടത്തി – ഡി.ജി.പിയ്ക്ക് പരാതി
ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏർപെട്ടതിനെത്തുടര്ന്ന് റൂറൽ ജില്ല പൊലീസ് മേധാവി നവനീത് ശര്‍മ നൽകിയ ശിപാർശയില്‍ റേഞ്ച് ഡി.ഐ.ജി അജിത ബീഗം ആണ് ആറുമാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാൽ മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കും.
Read Also : ‘ശബരിമലയിൽ പണ്ടും ആളുകൾ മരിച്ചിട്ടുണ്ടല്ലോ, ഇനി ആ ദുരന്തം ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ടത്…’: മുരളി തുമ്മാരുകുടി
കൊലപാതകം, രണ്ട് വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഒമ്പത് കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
Post Your Comments