KeralaLatest NewsNews

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ ഇലക്ട്രിക് ബോട്ട്: സവിശേഷതകൾ അറിയാം

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ-ഇലക്ട്രിക് ബോട്ടായ ബരക്കുഡ നീറ്റിലിറങ്ങുകയാണ്. കേരളത്തിൽ ഉയർന്നുവരുന്ന സംരംഭങ്ങളുടെ സാങ്കേതിക മികവ് കൂടി വ്യക്തമാക്കുന്നതാണ് ഈ അത്യാധുനിക പരിസ്ഥിതി സൗഹൃദ ബോട്ടെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.

Read Also: പിണറായി വിജയന്റെ പാത പിന്തുടര്‍ന്ന് എം.കെ സ്റ്റാലിന്‍, തമിഴ്‌നാട്ടിലുടനീളം ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു

മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവാൾട്ടും സംയുക്തമായി വികസിപ്പിച്ച ബോട്ട് ആലപ്പുഴ അരൂരിലുള്ള പാണാവള്ളി യാർഡിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. അതിവേഗത്തിൽ നീങ്ങുന്ന കടൽ മത്സ്യമായ ബരക്കുഡയുടെ പേരാണ് ഈ ബോട്ടിന് നൽകിയിരിക്കുന്നത്.

12 നോട്ടിക്കൽ മൈൽ ഉയർന്ന വേഗതയും ഒറ്റ ചാർജിൽ 7 മണിക്കൂർ റേഞ്ചും ബോട്ടിനുണ്ട്. 14 മീറ്റർ നീളവും 4.4 മീറ്റർ വീതിയുമുള്ള ബോട്ടിൽ ഒരുസമയം 12 പേർക്ക് യാത്ര ചെയ്യാം. ഇരട്ട 50 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറുകൾ, ഒരു മറൈൻ ഗ്രേഡ് എൽഎഫ്പി ബാറ്ററി, 6 കിലോ വാട്ട് സോളാർ പവർ എന്നിവയുടെ ശക്തി ഉൾക്കൊള്ളുന്നതാണ്. നാല് മീറ്റർ വരെ ഉയരമുള്ള തിരമാലകളിലൂടെ സഞ്ചരിക്കാം. നവാൾട്ടിന്റെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിവിധ ഇലക്ട്രിക് ബോട്ടുകൾ സാങ്കേതിക വിദ്യയ്ക്കും ഡിസൈനും കാർബൺ വിമുക്ത സമുദ്ര ഗതാഗതത്തിനുമുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

Read Also: വണ്ടിപ്പെരിയാര്‍ കേസില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button