പ്രായമാകൽ ഒരു സ്വാഭാവിക പ്രക്രിയയാണ്. ഓരോ മിനിറ്റിലും നമ്മുടെ കോശങ്ങൾക്ക് പ്രായമാകുമെങ്കിലും ശരിയായ ഭക്ഷണക്രമത്തിലൂടെ ഈ പ്രക്രിയയെ മന്ദഗതിയിലാക്കാം. ചർമ്മത്തിന് ആവശ്യത്തിന് സുപ്രധാന പോഷകങ്ങളും ആന്റിഓക്സിഡന്റുകളും നൽകേണ്ടത് പ്രധാനമാണ്.
പ്രായമാകുമ്പോൾ നാം കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ചർമ്മത്തെ സാരമായി ബാധിക്കും. അതിനാൽ, പ്രോട്ടീനുകൾ, ആന്റിഓക്സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ പ്രത്യേക ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ചെറുപ്പമായി കാണാനും തോന്നാനും നമ്മെ സഹായിക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ആന്റിഓക്സിഡന്റുകളായ എർഗോത്തിയോണിന്റെയും ഗ്ലൂട്ടത്തയോണിന്റെയും സമ്പന്നമായ ഉറവിടമായ കൂൺ സ്ഥിരമായി കഴിക്കുന്നത് പ്രായമാകൽ പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.
ആന്റിഓക്സിഡന്റുകളായ എർഗോത്തയോണിൻ, ഗ്ലൂട്ടാത്തയോൺ എന്നിവയുടെ ഏറ്റവും ഉയർന്ന ഉറവിടങ്ങളിലൊന്നാണ് കൂൺ. ഇത് പ്രായമാകൽ വിരുദ്ധ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂൺ വരണ്ടതും നിർജ്ജലീകരണം സംഭവിച്ചതുമായ ചർമ്മം, വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ, ചുവപ്പ്, എന്നിവയ്ക്കെതിരെ പോരാടാൻ സഹായിക്കുന്നു.
വിറ്റാമിനുകളും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിരിക്കുന്ന ചാൻടെറെൽ കൂൺ പല മുടി സംരക്ഷണ ഉൽപ്പന്നങ്ങളുടെയും അവശ്യ ഘടകങ്ങളായി മാറിയിരിക്കുന്നു.
കൂണിൽ അടങ്ങിയിരിക്കുന്ന ഈ പ്രധാന ഘടകങ്ങൾ ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സംയുക്തങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് ചർമ്മത്തെ പോഷിപ്പിക്കാൻ സഹായിക്കുന്നു. കൂണിൽ കലോറി കുറവാണ്. അൽഷിമേഴ്സ്, ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂൺ ലഘൂകരിച്ചേക്കാം.
Post Your Comments