ശക്തമായ ആന്റിഓക്സിഡന്റായ പോളിഫെനോൾസ് മാതളനാരങ്ങയിൽ ധാരാളമുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പ്രോസ്റ്റേറ്റ് ക്യാൻസറിനെ ചികിത്സിക്കുന്നതിനോ തടയുന്നതിനോ സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നായി മാതളനാരങ്ങയെ പട്ടികപ്പെടുത്തുന്നു.
ധാരാളം പോഷഗണങ്ങൾ അടങ്ങിയ പഴമാണ് മാതളം. മാതളനാരങ്ങയിൽ ആന്റിഓക്സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി വസ്തുക്കളും അടങ്ങിയിട്ടുണ്ട്. പ്രമേഹം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുള്ള ആളുകൾക്ക് മാതളനാരങ്ങ ജ്യൂസ് ഗുണം ചെയ്യും. ഇത് ദഹനവും ഓർമ്മശക്തിയും വർദ്ധിപ്പിക്കുകയും ക്യാൻസർ തടയാൻ സഹായിക്കുകയും ചെയ്യും.
വിറ്റാമിനുകളുടെ പ്രത്യേകിച്ച് വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് മാതളം. ഇതിൽ രണ്ട് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. പ്യൂണിക്കലാജിൻ, പ്യൂനിക് ആസിഡ് എന്നിവ.
ഇത് ക്യാൻസറും മറ്റ് അവസ്ഥകളും തടയാനും വിറ്റാമിൻ സി നൽകാനും ദഹനത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും സഹായിക്കും.
ശക്തമായ ആന്റിഓക്സിഡന്റായ പോളിഫെനോൾസ് മാതളനാരങ്ങയിൽ ധാരാളമുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പ്രോസ്റ്റേറ്റ് ക്യാൻസറിനെ ചികിത്സിക്കുന്നതിനോ തടയുന്നതിനോ സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നായി മാതളനാരങ്ങയെ പട്ടികപ്പെടുത്തുന്നു.
Post Your Comments