KollamLatest NewsKeralaNattuvarthaNews

ഓ​ച്ചി​റ​യിൽ ബൈ​ക്കി​ലെ​ത്തി​യ മൂ​വ​ർ​സം​ഘം യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

സ്വ​കാ​ര്യ​ബ​സി​ലെ തൊ​ഴി​ലാ​ളി​യാ​യ മ​ഠ​ത്തി​ൽ​ക്കാ​രാ​ഴ്മ പു​ത്ത​ൻ​പ​റ​മ്പി​ൽ സ​ജീ​ഷി(26)നാ​ണ് വെ​ട്ടേ​റ്റ​ത്

ഓ​ച്ചി​റ: ബൈ​ക്കി​ലെ​ത്തി​യ മൂ​വ​ർ​സം​ഘം യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. സ്വ​കാ​ര്യ​ബ​സി​ലെ തൊ​ഴി​ലാ​ളി​യാ​യ മ​ഠ​ത്തി​ൽ​ക്കാ​രാ​ഴ്മ പു​ത്ത​ൻ​പ​റ​മ്പി​ൽ സ​ജീ​ഷി(26)നാ​ണ് വെ​ട്ടേ​റ്റ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 9.30-ഓ​ടെ ത​ഴ​വ മ​ഠ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു അ​ക്ര​മം നടന്നത്. ജോ​ലി​ക​ഴി​ഞ്ഞ് ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു സ​ജീ​ഷ്. നെ​ഞ്ചി​നും കൈ​ക്കും വെ​ട്ടേ​റ്റ ഇ​യാ​ളെ ഓ​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ഹാദിയയുടെ രണ്ടാം വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്ത് സ്വസ്ഥ ജീവിതം നയിക്കുന്നു, തടങ്കല്‍ ജീവിതമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

എ​തി​രെ ബൈ​ക്കി​ലെ​ത്തി​യ മൂ​വ​ർ​സം​ഘം സ​ജീ​ഷ് സ​ഞ്ച​രി​ച്ച ബൈ​ക്കി​ന​ടു​ത്തേ​ക്ക് ചേ​ർ​ന്നു​വ​ന്ന്​ വെ​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. മൂ​ന്ന്​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലാ​ണ് പ്ര​തി​ക​ൾ എ​ത്തി​യ​തെ​ന്ന് സ​ജീ​ഷ് പ​റ​ഞ്ഞു. സ​മീ​പ​ത്തെ സ്കൂ​ളിലെയും വീ​ടു​ക​ളിലെയും സി.​സി.​ടി.​വി ദൃ​ശ്യം പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ആ​ളു​മാ​റി വെ​ട്ടി​യ​താ​കാ​മെ​ന്ന്​ സം​ശ​യി​ക്കു​ന്നത്. സം​ഭ​വ​ത്തി​നു​ശേ​ഷം കു​തി​ര​പ​ന്തി​യി​ൽ പ്ര​തി​ക​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​താ​യി ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​രു​മ​ണി​യോ​ടെ പ്ര​തി​ക​ളെ തി​ര​ക്കി ത​ഴ​വ ക​ട​ത്തൂ​രി​ൽ എ​ത്തി​യ പൊ​ലീ​സി​നെ ക​ണ്ട്​ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന സം​ഘം ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ര​ണ്ട് സ്കൂ​ട്ട​റും ബൈ​ക്കും ഉ​പേ​ക്ഷി​ച്ച്​ ര​ക്ഷ​പ്പെ​ട്ടു. പൊ​ലീ​സ് ഇ​വ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

സംഭവത്തിൽ ഓ​ച്ചി​റ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button