Latest NewsKeralaNews

പ്രമുഖ ഫ്‌ളാറ്റ്-കെട്ടിടം നിര്‍മ്മാതാക്കളുടെ വീടുകളില്‍ ഇന്‍കംടാക്‌സ് റെയ്ഡ്,കണക്കില്‍പ്പെടാത്ത കോടികള്‍ പിടിച്ചെടുത്തു

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടു ജില്ലകളിലായി കെട്ടിട നിര്‍മ്മാതാക്കളുടെയും ആര്‍ക്കിടെക്റ്റുമാരുടെയും വീടുകളിലും ഓഫീസുകളിലുമായി
നടത്തിയ ആദായനികുതി റെയ്ഡില്‍ കണ്ടെത്തിയത് കോടികളുടെ അനധികൃത സ്വത്ത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് രാവിലെ മുതല്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ വ്യാപക റെയ്ഡ് ആരംഭിച്ചത്.

Read Also: ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു

ഈ ജില്ലകളിലെ കെട്ടിട നിര്‍മ്മാതാക്കളുടെയും ആര്‍കിടെക്റ്റുമാരുടെയും ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡില്‍ മഞ്ചേരിയിലെ നിര്‍മാണ്‍ ഗ്രൂപ്പിന്റെ ഉടമയുടെ വീട്ടില്‍ നിന്നും 18 കോടി രൂപ പിടിച്ചെടുത്തു. കോഴിക്കോട്ടെ ഗണേശന്‍ എന്നയാളുടെ വീട്ടില്‍ നിന്നും 5 കോടിയുടെ അനധികൃത നിക്ഷേപത്തിന്റെ രേഖകളും കണ്ടെത്തി. ആര്‍ക്കിടെക്റ്റ് ഷബീര്‍ സലീല്‍ ഗ്രൂപ്പില്‍ നിന്ന് 27 ലക്ഷം രൂപയും പിടിച്ചെടുത്തു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button