കൊല്ലം: വീട്ടില്‍ അതിക്രമിച്ച് കയറി പരീക്ഷയ്ക്ക് പോകാന്‍ ഒരുങ്ങിയ ബിരുദ വിദ്യാര്‍ത്ഥിനിയെ കഴുത്തില്‍ കത്തിവെച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 15 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും. പുനലൂര്‍ സ്വദേശി അനീഷ് കുമാറിനെയാണ് പുനലൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി കെ.എം സുജ ശിക്ഷിച്ചത്.
read also: ട്രെയിനിൽ യുവതിയ്ക്കൊപ്പം നൃത്തം ചെയ്ത് പോലീസ് ഉദ്യോഗസ്ഥൻ, നടപടി
2018 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പരീക്ഷയ്ക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. അന്നത്തെ കുന്നിക്കോട് സബ് ഇന്‍സ്‌പെക്ടര്‍ ഗോപകുമാറാണ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍. പീഡനക്കേസില്‍ 16 പേരാണ് സാക്ഷി പട്ടികയിൽ ഉണ്ടായിരുന്നത്.
മറ്റൊരു സ്ത്രീയെ ആക്രമിച്ച കേസില്‍ തമിഴ്‌നാട്ടിലെ ജയിലില്‍ കഴിയുകയായിരുന്നു അനീഷ്. അവിടെ നിന്നാണ് ശിക്ഷാവിധി കേള്‍ക്കാന്‍ പുനലൂരിലെ കോടതിയില്‍ എത്തിച്ചത്.
Post Your Comments