കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിച്ച തടവുകാരന് ഹാഷിഷ് ഓയിലും സിഗരറ്റും എറിഞ്ഞുകൊടുത്ത കേസിൽ രണ്ടാമത്തെ പ്രതിയും പിടിയില്‍. കണ്ണൂർ കക്കാട് സ്വദേശി നദീറിനെയാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ചയായിരുന്നു സംഭവം. നദീറിന്റെ സുഹൃത്ത് മുണ്ടയാട് സ്വദേശി അമൂദിനെ പിടികൂടിയിരുന്നു. സെൻട്രൽ ജയിലിലെ തടവുകാരൻ ജിംനാസിനാണ് ഹാഷിഷ് ഓയിലും സിഗരറ്റും ഇരുവരും ചേർന്ന് എറിഞ്ഞുകൊടുത്തത്. ചികിത്സ കഴിഞ്ഞ് തിരികെപ്പോകാൻ ജിംനാസിനെ ആംബുലൻസിൽ കയറ്റി.
അപ്പോഴാണ് സ്കൂട്ടറിലെത്തിയ നദീറും അമൂദും ഹാഷിഷ് ഓയിലും സിഗരറ്റമുള്ള പൊതികൾ എറിഞ്ഞത്. സ്കൂട്ടർ തടഞ്ഞ് പൊലീസ് ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരും കുടുങ്ങുകയായിരുന്നു. 23 ഗ്രാം ഹാഷിഷ് ഓയിലും രണ്ട് സിഗരറ്റുമാണ് ഇവർ ജിംനാസിനെ എറിഞ്ഞുകൊടുത്തത്.
Post Your Comments