ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റ് അതിക്രമക്കേസിലെ നാല് പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ 15 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ പ്രധാനമന്ത്രിയെ കുറ്റവാളിയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍
പോസ്റ്റുകള്‍ ഇട്ടിരുന്നുവെന്നും ഭീകര സംഘടനകളുമായി അവര്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഷൂ വാങ്ങിയത് ലക്നൗവില്‍ നിന്നും കളര്‍പ്പടക്കം വാങ്ങിയത് മുംബൈയില്‍ നിന്നുമാണ്. ഇവരുടെ ഫണ്ടിംഗിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
Read Also: മുൻപ് സന്ദർശിച്ച സ്ഥലങ്ങൾ ഇനി ഗൂഗിൾ ഓർത്തെടുക്കും! ടൈംലൈൻ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം
അതേസമയം, പാര്‍ലമെന്റിന്റെ 22-ാം വാര്‍ഷികദിനത്തില്‍ ഉണ്ടായ വന്‍ സുരക്ഷാവീഴ്ചയുടെ ഞെട്ടലിലാണ് രാജ്യം. അതീവ സുരക്ഷാസന്നാഹങ്ങള്‍ മറികടന്നാണ് പുതിയ സഭാമന്ദിരത്തില്‍ യുവാക്കള്‍ കടന്നുകയറി പ്രതിഷേധിച്ചത്. സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണം എന്നാണ് പ്രതികളുടെ മൊഴി.
Post Your Comments