കൊല്ലം: കുടുംബവഴക്കിനെ തുടര്‍ന്ന് വയോധികയെ മര്‍ദ്ദിച്ച മരുമകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. 80കാരിയായ ഏലിയാമ്മ വര്‍ഗീസിനെയാണ് മരുമകള്‍ മര്‍ദ്ദിച്ചത്. കസേരയില്‍ ഇരിക്കുന്ന അമ്മയെ മരുമകള്‍ മഞ്ജു തള്ളി താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് ഒരു വര്‍ഷം മുന്‍പുള്ള ദൃശ്യങ്ങളെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം.
ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ മഞ്ജു ഏലിയാമ്മയെ സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നെന്നാണ് വിവരം. മക്കളുടെ മുന്നില്‍ വെച്ചാണ് മര്‍ദ്ദിക്കുന്നത്. എന്നാല്‍ മര്‍ദ്ദനം സഹിക്കാന്‍ പറ്റാതെയായപ്പോള്‍ വയോധിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.വീഡിയോയില്‍ വളരെ മോശമായ ഭാഷയില്‍ യുവതി വൃദ്ധയോട് ആദ്യം എഴുന്നേറ്റ് പോകാന്‍ പറയുന്നുണ്ട് . ശേഷം വൃദ്ധയെ ഇവര്‍ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്.
വീണിടത്ത് കുറച്ച് നേരം കിടക്കുകയും പിന്നീട് ഇവര്‍ തനിയെ എഴുന്നേറ്റിരിക്കുന്നതായി വീഡിയോയില്‍ കാണാം . നിവര്‍ന്നുനില്‍ക്കാന്‍ തന്നെയൊന്ന് സഹായിക്കണം എന്ന് വീഡിയോ പകര്‍ത്തുന്നയാളോടോ മറ്റോ ആവശ്യപ്പെടുന്നതും കേള്‍ക്കാം. ചെറിയ കുട്ടിയോട് ഏലിയാമ്മയെ മര്‍ദ്ദിക്കാന്‍ മഞ്ജു പറയുന്നതായും വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം മഞ്ജുവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ഏലിയാമ്മ ചികിത്സ തേടിയിരുന്നു.
Post Your Comments