ErnakulamLatest NewsKeralaNattuvarthaNews

കേരളത്തിൽ പെൻഷൻ കൊണ്ട് ജീവിക്കാമെന്ന് അടുത്തെങ്ങും ആരും കരുതേണ്ട: വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേരളത്തിൽ പെൻഷൻ കൊണ്ട് ജീവിക്കാമെന്ന് അടുത്തെങ്ങും ആരും കരുതേണ്ടെന്നും മറ്റു മാർഗങ്ങൾ നോക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം വൈകരുതെന്ന ഉത്തരവ് സർക്കാർ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച്, തിരുവനന്തപുരം വക്കം സ്വദേശിയായ അശോക് കുമാർ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കാരിനോട് ചോദിച്ചാൽ കെഎസ്ആർടിസിയാണ് പണം നൽകേണ്ടതെന്ന് പറയും. അവരോട് ചോദിച്ചാൽ പണമില്ലെന്നാണ് മറുപടി. ആരുടെ പക്കലും പണമില്ല. പിന്നെ എന്തു ചെയ്യുമെന്നും സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു. സഹകരണ ബാങ്കുകളുടെ കൺസോർഷ്യവുമായി ധാരണാപത്രം ഒപ്പിടുന്ന മുറയ്ക്ക് കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് നേരത്തെ സർക്കാർ വിശദീകരിച്ചിരുന്നു എന്നും, എന്നാൽ ധാരണാപത്രം ഒപ്പിടുന്നതു സംബന്ധിച്ച് ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button