സംസ്ഥാനത്ത് 645 ചതുരശ്ര അടി വരെ വിസ്തീർണ്ണം ഉള്ള വീടുകൾക്ക് ഇനി നികുതിയില്ല. സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടുകൾക്കാണ് പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ, 320 ചതുരശ്ര അടി വരെയുള്ള വീടുകൾക്കാണ് നികുതിയിളവ് നൽകിയിരുന്നത്. പുതിയ ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ, ഗ്രാമപഞ്ചായത്തുകളിലും, നഗരസഭകളിലും ഉള്ള 645 ചതുരശ്ര അടി വരെ വിസ്തീർണ്ണമുളള വീടുകൾ നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാകും. അതേസമയം, വാടക വീടുകൾക്കും, ഫ്ലാറ്റുകൾക്കും ഇത് ബാധകമാവുകയില്ല. ഈ വർഷം ഏപ്രിൽ 1 മുതൽ കെട്ടിട വസ്തു നികുതി 5 ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.
645 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളിൽ വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കിയത് സർക്കാർ പദ്ധതിയിലെ വീടുകൾക്ക് ഗുണം ചെയ്തേക്കും. 2019-ലെ കേരള മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ട പ്രകാരം, 709.5 ചതുരശ്ര അടി കവിയരുതെന്നാണ് നിർദ്ദേശം. ഇതനുസരിച്ച് വീട് നിർമ്മിച്ചവർ നിലവിലെ ഇളവിന്റെ പരിധിക്ക് പുറത്താണ്. പിഎംഎവൈ, ലൈഫ് പദ്ധതികൾ പ്രകാരം വെച്ച വീടുകൾ എന്നിവ 645 ചതുരശ്ര അടിക്കും മുകളിലാണ്. ഈ സാഹചര്യത്തിൽ പുതിയ ഇളവ് ആർക്കൊക്കെ ഗുണകരമാകും എന്നതിൽ വ്യക്തതയില്ല.
Also Read: ദർശനത്തിനായി ഭക്തർക്ക് കടൽ വഴിമാറിക്കൊടുക്കും: പഞ്ചപാണ്ഡവര്‍ ആരാധിച്ചിരുന്ന ഈ ക്ഷേത്ര അതിശയം
Post Your Comments