കോട്ടയം: ചങ്ങനാശ്ശേരിയിലെ നവ കേരള സദസ് വേദിയില്‍ പ്രസംഗം നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന് മടങ്ങി. മുഖ്യമന്ത്രിക്ക് ചുമ ആയതിനാല്‍ സംസാരിക്കാന്‍ ശബ്ദമില്ലാതെ പെട്ടെന്ന് പ്രസംഗം നിര്‍ത്തി മടങ്ങുകയായിരുന്നു. വേദിയിലെ ലൈറ്റിംഗിലും മുഖ്യമന്ത്രി പരാതി പറഞ്ഞിരുന്നു. തൊട്ടുമുന്നില്‍ ലൈറ്റ് വച്ചിരിക്കുന്നതിനാല്‍ ജനക്കൂട്ടത്തെ കാണാന്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also: 2018 ഡിസംബര്‍ 25ന് ശബരിമലയിലേക്ക് പോയപ്പോഴുണ്ടായ തിരക്കിനെക്കുറിച്ച് പറഞ്ഞ് ബിന്ദു അമ്മിണി
നമ്മളെ നല്ല വെളിച്ചത്ത് നിര്‍ത്തിയിട്ട് ജനങ്ങളെ ഇരുട്ടത്ത് നിര്‍ത്തും. അതാണ് ലൈറ്റിംഗുകാര് ചെയ്യുന്ന ഒരു ഉപകാരം. വെളിച്ചം മങ്ങിയതോടെ സദസിലെ ജനബാഹുല്യം കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ചങ്ങനാശ്ശേരിയിലെ നവ കേരള സദസ് നടന്ന എസ് ബി കോളേജ് ഗ്രൗണ്ടിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഹിച്ചുള്ള നവ കേരള ബസ് കയറിയില്ല. ബസില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി കാറിലാണ് വേദിക്കരികില്‍ എത്തിയത്.
വാഹനത്തിന്റെ അടിഭാഗം നിലത്തു തട്ടും എന്നതിനാലാണ് അകത്തേക്ക് കയറാഞ്ഞത്. മറ്റു മന്ത്രിമാര്‍ നടന്നാണ് വേദിയില്‍ എത്തിയതും തിരിച്ചുപോയതും. നേരത്തെ നവ കേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പല സ്കൂളുകളിലും മതില് പൊളിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
Post Your Comments