സന്നിധാനം: ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ ബിജെപി സംഘം ശബരിമലയിലേയ്ക്ക്. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം നാളെയെത്തും. ശബരിമലയിലെ നിലവിലെ സ്ഥിതി അറിയാനാണ് പ്രതിനിധി സംഘം എത്തുന്നത്. ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന ദുരിതം മനസിലാക്കാനാണ് സന്ദര്‍ശനം എന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് ശബരിമല സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ശബരിമലയിലേക്ക് ബിജെപിയും പ്രതിനിധി സംഘത്തെ അയക്കുന്നത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ കുമ്മനം രാജശേഖരന് രംഗത്തുവന്നിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരക്കിന് കാരണം ഭക്തര്‍ പെട്ടെന്ന് എത്തിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments