ThrissurLatest NewsKeralaNattuvarthaNews

യു​വ​തി​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്ര​തി പിടിയിൽ

വ​ണ്ടാ​ഴി ക​മ്മാ​ന്ത​റ ര​തീ​ഷി​നെ(45)​യാ​ണ് അറസ്റ്റ് ചെയ്തത്

വ​ട​ക്ക​ഞ്ചേ​രി: യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വ​ണ്ടാ​ഴി ക​മ്മാ​ന്ത​റ ര​തീ​ഷി​നെ(45)​യാ​ണ് അറസ്റ്റ് ചെയ്തത്. മം​ഗ​ലം​ഡാം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : 2 വര്‍ഷം മന്ത്രിയുടെ സ്റ്റാഫായാൽ പെന്‍ഷൻ, 35 വർഷം ജോലിചെയ്തവർക്കില്ല: എന്തിനാണ് ഈ നവകേരള യാത്ര?- ഗവർണർ

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ തെ​ക്കേ​കാ​ടു​ള്ള ര​തീ​ഷി​ന്‍റെ റോ​ൾ​ഡ് ഗോ​ൾ​ഡ് ആ​ഭ​ര​ണ നി​ർ​മാ​ണ യൂ​ണി​റ്റി​ലാ​ണ് കേസിനാസ്പദമായ സം​ഭ​വം. ര​തീ​ഷിന്‍റെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ വ​ണ്ടാ​ഴി വ​ട​ക്കു​മു​റി സ്വ​ദേ​ശി ബി​ന്ദു​(42)വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ചൂ​ല​ന്നൂ​രി​ലെ ഭാ​ര്യ​വീ​ട്ടി​ൽ​ നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി കേ​സുകളി​ലെ പ്ര​തി​യാ​ണ് ര​തീ​ഷെന്ന് പൊലീസ് പറഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button