ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് വിജയക്കുതിപ്പിൽ ഓഹരി വിപണി. വ്യാപാരത്തിന്റെ ഓരോ ഘട്ടങ്ങളിലും മികച്ച ഉയരങ്ങൾ കീഴടക്കിയാണ് ഇന്ന് ആഭ്യന്തര സൂചികകൾ മുന്നേറിയത്. വ്യാപാരത്തിന്റെ ഒരു വേളയിൽ ചരിത്രത്തിലാദ്യമായി സെൻസെക്സ് 70,000 പോയിന്റ് ഭേദിച്ചു. എന്നാൽ, ഈ മാജിക് സംഖ്യക്ക് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സെൻസെക്സിന് കഴിഞ്ഞില്ലെന്നത് പോരായ്മയായി. വ്യാപാരാന്ത്യം 102 പോയിന്റ് നേട്ടത്തിൽ 69,928.53-ലാണ് സെൻസെക്സ്. അതേസമയം, നിഫ്റ്റി 27.70 പോയിന്റ് നേട്ടത്തിൽ 20,997.10-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഇരു സൂചികകളുടെയും റെക്കോർഡ് ക്ലോസിംഗ് പോയിന്റാണിത്. ബാങ്കിംഗ്, മെറ്റൽ, റിയൽ, ഓട്ടോ ഓഹരികളാണ് ഇന്ന് സൂചികകളെ റെക്കോർഡ് നേട്ടം നിലനിർത്താൻ സഹായിച്ചത്.
ഇൻഡസ്ഇൻഡ് ബാങ്ക്, പവർഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, അൾട്രാടെക് സിമന്റ്, നെസ്‌ലെ എന്നിവയുടെ ഓഹരികളാണ് ഇന്ന് സെൻസെക്സിൽ നേട്ടം കുറിച്ചത്. അതേസമയം, ട്യൂബ് ഇൻവെസ്റ്റ്മെന്റ്സ്, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ, ഡിക്സോൺ ടെക്, ജിൻലാൽ സ്റ്റീൽ, ഗുജറാത്ത് ഫ്ലൂറോ കെമിക്കൽസ് തുടങ്ങിയവയുടെ ഓഹരികൾ നിഫ്റ്റിയിലും നേട്ടത്തിലേറി. മാരുതി സുസുക്കി, ഹിന്ദുസ്ഥാൻ യൂണിലിവർ, ബജാജ് ഫിൻസെർവ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ സെൻസെക്സിലും, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ പെട്രോളിയം, ഡോ.ലാൽ പാത്ത് ലാബ്സ്, ബജാജ് ഹോൾഡിംഗ്സ്, പോളി ബസാർ എന്നിവ നിഫ്റ്റിയിലും നഷ്ടം രുചിച്ചു.
Also Read: വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം
Post Your Comments