KeralaLatest NewsNews

ടെസി ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിലുള്ള ശാരീരിക പീഡനത്തെ തുടര്‍ന്ന്

അരവിന്ദിന്റെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വെച്ചൂച്ചിറ: പെരുന്തേനരുവി ജലാശയത്തില്‍ ചാടിയ യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ നിരന്തരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: സിസ്റ്റർ അമലയെ തലയ്ക്കടിച്ച് കൊന്ന കേസ്: സതീഷ് ബാബുവിന്റെ ജീവപര്യന്തം ശരിവെച്ചു, എല്ലാത്തിനും തെളിവുണ്ടെന്നും ഹൈക്കോടതി

കൊല്ലമുള ചാത്തന്‍തറ ഡിസിഎല്‍പടി കരിങ്ങമാവില്‍ വീട്ടില്‍ കെ.എസ്.അരവിന്ദിനെയാണ് (സുമേഷ്-36) ഭാര്യ ടെസി (ജെനിമോള്‍-31) മരിച്ച സംഭവത്തില്‍ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.

നിരന്തരമായ ഗാര്‍ഹിക പീഡനവും മറ്റൊരു സ്ത്രീയുമായുള്ള ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിലുള്ള ശാരീരിക മാനസിക പീഡനവുമാണ് ടെസിയുടെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് സുമേഷിന്റെ പേരില്‍ ചുമത്തിയിട്ടുള്ളത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ടെസി ആറ്റില്‍ ചാടിയ സ്ഥലത്തുനിന്നു ചെരിപ്പും മൊബൈല്‍ ഫോണും ഫോട്ടോയും 2 ഡെബിറ്റ് കാര്‍ഡുകളും പൊലീസ് കണ്ടെടുത്തിരുന്നു. ഭര്‍ത്താവുമായി ബന്ധമുണ്ടായിരുന്ന യുവതിക്ക് ടെസി അയച്ച വാട്‌സ് ആപ്പ് സന്ദേശം കേസില്‍ വഴിത്തിരിവായി. 2010 മുതല്‍ പ്രണയത്തിലായിരുന്നു ടെസിയും അരവിന്ദും. കുടുംബ വിഹിതമായ കിട്ടിയ 8 പവനും 50,000 രൂപയും അരവിന്ദ് ചെലവഴിച്ചതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button