Latest NewsIndiaNews

ജമ്മു കശ്മീരില്‍ 2024 സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് നടത്തണം, സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ സുപ്രീം കോടതി ശരിവെച്ചു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. അതേസമയം, ജമ്മു കശ്മീരില്‍ 2024 സെപ്തംബര്‍ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്നും രാഷ്ട്രപതി ഭരണത്തില്‍ പാര്‍ലമെന്റിന് അധികാരം ഉപയോഗിക്കാമെന്നും കോടതി നിരീക്ഷിച്ചു.

Read Also: കേരളത്തിൽ ധനകാര്യ അടിയന്തരാവസ്ഥാ ഭീഷണി, കേന്ദ്രത്തിന്റെ വെറും പാവയാണ് ഗവർണ്ണർ: കേന്ദ്രത്തിനെതിരെ തോമസ് ഐസക്

യുദ്ധ സാഹചര്യത്തില്‍ രൂപീകരിച്ച താത്കാലിക നിയമമായിരുന്നു ആര്‍ട്ടിക്കിള്‍ 370 എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 370 താത്കാലികമായി രൂപീകരിച്ചതാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് അഞ്ചംഗ ബെഞ്ച് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button