Latest NewsIndia

ജമ്മു കശ്മീരിൽ 1980കൾ മുതലുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി

ജമ്മു കശ്മീരിൽ 1980കൾ മുതലുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിൽ വാദം കേൾക്കവേ പ്രത്യേക വിധിയിലാണ് ഇക്കാര്യം കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി സുപ്രീം കോടതി തിങ്കളാഴ്ച ഏകകണ്ഠമായി ശരിവെച്ചിരുന്നു. ‘1980കൾ മുതലെങ്കിലും ഭരണകൂടവും ഇതര സംസ്ഥാനക്കാരും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാനും റിപ്പോർട്ടുചെയ്യാനും ഒരു നിഷ്പക്ഷ സമിതി രൂപീകരിക്കാൻ ഞാൻ ശുപാർശ ചെയ്യുന്നു’- ജസ്റ്റിസ് കൗൾ പറഞ്ഞു. ‘കശ്മീർ താഴ്‌വര ചരിത്രപരമായ ഒരു ഭാരം വഹിക്കുന്നു, ജമ്മു കശ്മീരിലെ ജനങ്ങളായ ഞങ്ങളാണ് ചർച്ചയുടെ കാതൽ,’ ജസ്റ്റിസ് കൗൾ പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായത്തിൽ, ഈ വിഷയത്തെക്കുറിച്ചുള്ള തന്റെ നിഗമനങ്ങൾ ഏറെക്കുറെ ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡിന് സമാനമാണെന്ന് ജസ്റ്റിസ് കൗൾ പറഞ്ഞു. അതേസമയം. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകി പ്രത്യേക അവകാശങ്ങളും ഇല്ലാതായി. കശ്മീരിന് പരമാധികാരമില്ല.

ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി എന്ന് നിരീക്ഷിച്ച കോടതി, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button