സന്നിധാനം: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. ഇന്നലെ 77, 732 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേരാണ്. സ്പോട്ട് ബുക്ക് ചെയ്തവര്‍ 9690 ആണ്.
നിലവില്‍ ഒരു ഐ ജിയുടെ നേതൃത്വത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കി. ക്യൂ നില്‍ക്കുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കിത്തുടങ്ങി. തിരക്ക് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കും. നിലവില്‍ 2200 ലധികം പൊലീസിനെ സന്നിധാനത്ത് വിന്യസിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
അതേസമയം, ശബരിമലയിലെ ഭക്തരുടെ തിരക്കിലെ നിയന്ത്രണം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.
Post Your Comments