Latest NewsKeralaNews

നവകേരള സദസ്സിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനത്തിനുമേലുള്ള ഷൂ ഏറ് കേവലം പ്രതിഷേധമല്ല: ഗുണ്ടായിസമാണെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: നവകേരള സദസ്സിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനത്തിനുമേലുള്ള ഷൂ ഏറ് കേവലം പ്രതിഷേധമല്ല, ഗുണ്ടായിസമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നവകേരള സദസിന്റെ പറവൂരിലെ സ്വീകാര്യത കണ്ട് അതിനെ എങ്ങനെയും തകർക്കാനുള്ള ശ്രമങ്ങളാണ് യൂത്ത് കോൺഗ്രസും കെഎസ്‌യുവും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ടെസി ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിലുള്ള ശാരീരിക പീഡനത്തെ തുടര്‍ന്ന്

നവകേരള സദസ്സിലേക്ക് പോയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിലേക്കാണ് യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ ഷൂ ഏറ് നടത്തിയത്. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും നേതൃത്വത്തിന്റെ ആഹ്വാനത്തോടുകൂടിയാണ്. കരിങ്കൊടി പ്രതിഷേധം എന്ന പേരിൽ ഭീകരവാദികളെപോലെ ഒരു പറ്റം പ്രവർത്തകർ വാഹനത്തിന് മുന്നിലേക്ക് എടുത്തുചാടാൻ ശ്രമിച്ചു. അതിന് ശേഷം നവകേരള സദസ്സിലേക്ക് മാർച്ച് നടത്തും എന്ന് പറഞ്ഞു. ഇതൊക്കെ ജനങ്ങൾ തള്ളിയതിന്റെ അമർഷമാണ് കോൺഗ്രസിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: 160MP പെരിസ്‌കോപ്പ് സൂം ക്യാമറ, ദൂരെയുള്ള വസ്തുക്കളെപ്പോലും കൃത്യമായി പകർത്താം; വരുന്നത് കിടിലൻ ഫോൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button