Latest NewsKeralaNews

മുഖ്യമന്ത്രിയെ ആക്രമിച്ചാല്‍ ചെറുത്തുനില്‍പ്പ് തുടരും: ഡിവൈഎഫ്‌ഐ

മുഖ്യമന്ത്രിയുടെ സുരക്ഷ ഏറ്റെടുത്തിട്ടില്ല, സുരക്ഷ ഏറ്റെടുത്താല്‍ പിന്നെ മുഖ്യമന്ത്രിയെ ആര്‍ക്കും തൊടാനാകില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആക്രമിച്ചാല്‍ ചെറുത്തുനില്‍പ്പ് തുടരുമെന്ന് വ്യക്തമാക്കി ഡിവൈഎഫ്‌ഐ രംഗത്ത് എത്തി. എന്നാലിപ്പോള്‍ തങ്ങള്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഏറ്റെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രചരിക്കുന്നത് തെറ്റായ വ്യാഖ്യാനമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വ്യക്തമാക്കി.

Read Also: ‘പോരാട്ടം തുടരും, ഒന്നും അവസാനിച്ചിട്ടില്ല’: ആർട്ടിക്കിൾ 370 ലെ സുപ്രീം കോടതി വിധി നിരാശാജനകമെന്ന് മെഹ്ബൂബ മുഫ്തി

‘മുഖ്യമന്ത്രിയുടെ സുരക്ഷ ഡിവൈഎഫ്‌ഐ ഏറ്റെടുത്താല്‍ ഏഴ് അയലത്ത് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയില്ല കലാപമുണ്ടാക്കാനാണ് കെ.എസ്.യുവിന്റെ ശ്രമം. ആവശ്യവും, അജണ്ടയുമില്ലാത്ത സമരമാണ് നടക്കുന്നത്’, വി കെ സനോജ് വ്യക്തമാക്കി.

അതേസമയം നവകേരള ബസിനെതിരായ ഷൂ ഏറ് സമരത്തെ കെ.എസ്.യു  തള്ളി. ഷൂ ഏറ് സമരവുമായി മുന്നോട്ട് പോകില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button