ThrissurKeralaNattuvarthaLatest NewsNews

ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു: ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

പ​ഞ്ച​വ​ടി പു​ളി​ക്ക​ൽ വീ​ട്ടി​ൽ ന​ജി​ലി​നെ​(26)യാ​ണ് അറസ്റ്റ് ചെയ്തത്

ചാ​വ​ക്കാ​ട്: പ​ഞ്ച​വ​ടി​യി​ൽ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അറസ്റ്റിൽ. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​ഞ്ച​വ​ടി പു​ളി​ക്ക​ൽ വീ​ട്ടി​ൽ ന​ജി​ലി​നെ​(26)യാ​ണ് അറസ്റ്റ് ചെയ്തത്. ചാ​വ​ക്കാ​ട് പൊ​ലീ​സ് ആണ് പി​ടി​കൂ​ടി​യ​ത്.

പ​ഞ്ച​വ​ടി​ക്ക് സ​മീ​പം ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ അ​ഖി​ൽ എ​ന്ന യു​വാ​വി​നെ​യാ​ണ് ന​ജി​ലും ഷാ​ജി​യും ചേർന്ന് ആ​ക്ര​മി​ച്ച​ത്. ഒ​ളി​വിൽ പോയ ഷാ​ജി​യെ പാ​ല​ക്കാ​ട്ടു​നി​ന്ന് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലും ആ​ന്ധ്ര​പ്ര​ദേ​ശി​ലും ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ന​ജി​ൽ നാ​ട്ടി​ലെ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ ‌എ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളി​ൽ​ നി​ന്ന് 20.6 ഗ്രാം ​ക​ഞ്ചാ​വും പൊ​ലീ​സ് പിടിച്ചെ​ടു​ത്തിട്ടുണ്ട്.

Read Also : സർക്കാർ ‘ഹിമാലയൻ മണ്ടത്തരം’ പരിഹരിച്ചു: ആർട്ടിക്കിൾ 370 വിധിയിൽ പ്രതികരിച്ച് സോളിസിറ്റർ ജനറൽ

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തി​രു​വ​ത്ര മേ​ത്തി മു​ർ​ഷാ​ദി​ന്റെ കൂ​ടെ​യാ​ണ് ന​ജി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. മു​ർ​ഷാ​ദി​നെ​യും പൊ​ലീ​സ് പി​ടി​കൂ​ടി.

സി.​ഐ വി​പി​ൻ കെ. ​വേ​ണു​ഗോ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സെ​സി​ൽ ക്രി​സ്ത്യ​ൻ രാ​ജ്, എ.​എ​സ്. സ​ജീ​വ​ൻ, സി.​പി.​ഒ​മാ​രാ​യ ഇ.​കെ. ഹം​ദ്, സ​ന്ദീ​പ്, വി​നോ​ദ്, യൂ​നു​സ്, ജോ​സ്, ര​തീ​ഷ്, അ​ന​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ന്നം​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button